സ്വർണ്ണവെള്ളി (അറൂവ്താ ദ് ദഹ്വാ)
- sleehamedia
- Jun 2, 2023
- 1 min read

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ശ്ലീഹാക്കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച "സ്വർണ്ണവെള്ളി" എന്നറിയപ്പെടുന്നു. നിസിബിസ് വിദ്യാപീഠത്തിലെ മല്പാനായിരുന്ന മാർ ഹ്നാനാ (572 - 610 ) ഈ വെള്ളിയാഴ്ചയുടെ തുടക്കത്തിന് അടിസ്ഥാനമായി കാണിക്കുന്നത് ശ്ലീഹന്മാരുടെ നടപടി 3 : 1-10 ൽ മുടന്തന് സൗഖ്യം ലഭിച്ച സംഭവത്തെയാണ്. കേപ്പായോടും യോഹന്നാനോടും ദൈവാലയ വാതിൽക്കൽ വച്ച് ഒൻപതാം മണിക്കൂറിൽ ഭിക്ഷ യാചിച്ച മുടന്തനോട് ശെമ്ഓൻ കേപ്പാ പറഞ്ഞു "വെള്ളിയോ സ്വർണ്ണമോ എന്റെ പക്കലില്ല; എനിക്കുള്ളത് നിനക്ക് ഞാൻ തരുന്നു, നസ്രായനായ ഈശോ മ്ശീഹായുടെ നാമത്തിൽ എഴുന്നേറ്റ് നടക്കുക".
പന്തേക്കുസ്തേ ദിനത്തിൽ ശ്ലീഹന്മാരുടെ മേൽ റൂഹാ ദ്കുദ്ശാ തമ്പുരാൻ എഴുന്നള്ളി വന്നതിന് ശേഷം നടന്ന ആദ്യത്തെ അത്ഭുതമാകയാൽ ഇത് ശ്ലീഹാക്കാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ആചരിക്കുന്നു.
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comentarios