സീറോ മലബാര്‍ സഭയിലെ തിരുവസ്ത്രങ്ങൾ
- Dony Thomas
- Jan 13, 2023
- 1 min read
Updated: Aug 7, 2023

റോമിൽ നിന്ന് 1959 ൽ പ്രസിദ്ധീകരിച്ച കൂദാശയുടെ ആഘോഷക്രമമനുസരിച്ച് (ordo) താഴെ പറയുന്നവയാണ് പരി. കുർബാന അർപ്പിക്കുമ്പോൾ പുരോഹിതനും ശുശ്രൂഷികളു൦ ധരിക്കേണ്ട വസ്ത്രങ്ങള്‍.
1. കൊത്തീന

നവീകരിക്കപെട്ട പുതിയ മനുഷ്യന്റെ പ്രതീക൦.
പട്ടം കൊടുക്കൽ ശുശ്രൂഷയിൽ കൊത്തീന അണിയിക്കുമ്പോൾ മെത്രാൻ ചൊല്ലുന്നത് ഇപ്രകാരമാണ്:"മിശിഹായുടെ ക്യപയാൽ സത്യജ്ഞാന൦ വഴി നവീകരിക്കപെട്ട പുതിയ മനുഷ്യനെ നമ്മുടെ ദൈവമായ കര്‍ത്താവ് നിന്നില്‍ നിവേശിപ്പിക്കട്ടെ".
2. സൂനാറ (അരക്കെട്ട്)

ശുദ്ധതയുടെയു൦ സേവനസന്നദ്ധതയുടെയു൦ അടയാളം. സ്ലീവാൽ അല൦കൃതവു൦ ഒരു കൈപ്പത്തി വീതിയുമുള്ള ഈ വസ്ത്രം കൊത്തീനയ്ക്കു മീതേ അരക്കെട്ടായി ധരിക്കുന്നു.
സൂനാറ ധരിപ്പിക്കുമ്പോൾ മെത്രാന്‍ ചൊല്ലുന്നു" കര്‍ത്താവേ നിന്റെ ദാസന്‍ പൂര്‍ണ വിശുദ്ധിയോടെ നിന്റെ ശുശ്രൂഷയിൽ എന്നും നിലനില്‍ക്കാന്‍ ശുദ്ധതയാകുന്ന കെട്ടുകൊണ്ട് ഇവനെ ബന്ധിക്കണമേ."

3. ഊറാറ

വിശുദ്ധ ശുശ്രൂഷക്ക് ഒരാൾ നിയോഗിക്കപെട്ടിരിക്കുന്നതിന്റെ അടയാളം.
ഊറാറ ധരിപ്പിക്കുമ്പോൾ മെത്രാൻ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു" നീതിയുടെ പ്രഭയാൽ അങ്ങയുടെ ദാസനെ പ്രശോഭിപ്പിക്കണമേ. വിശുദ്ധിയുടെ നിർമ്മല പ്രവർത്തികൾ കൊണ്ട് ഇയാളുടെ ആത്മാവിനെ അലങ്കരിക്കുകയു൦ ചെയ്യണമേ."

ഹെവുപ്പതിയാക്കോനാ (സബ്ഡീക്കൻ) ധരിക്കുന്ന വിധ൦

മ്ശ൦ശാന (ഡീക്കൻ) ധരിക്കുന്ന വിധ൦.
ഇടത്തേ തോളിൽ മുമ്പിലും പിറകിലു൦ തുല്യമായി നീണ്ടുകിടക്കുന്ന രീതിയില്‍ ധരിക്കുന്നത് അടിമത്തത്തിന്റെയല്ല സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷയാണ് മ്ശ൦ശാന ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്നു. സേവനമനോഭാവവു൦ വിധേയത്വവും സൂചിപ്പിക്കുന്നു.

കശീശ (വൈദികൻ) ധരിക്കുന്ന വിധ൦
പൗരോഹിത്യ ശുശ്രൂഷയുടെ അധികാരം സൂചിപ്പിക്കുന്നു.
4. സന്ദേ

കൊത്തീനയുടെ അഗ്രങ്ങൾ ചിതമായിരിക്കാൻ ഉപയോഗിക്കുന്നു. വിശുദ്ധ ശുശ്രൂഷക്കായി കരങ്ങൾ തയ്യാറായിരിക്കുന്നുവെന്ന് അർത്ഥമാക്കാ൦
5. കാപ്പ (പൈന)

പുരോഹിതൻ പുറമേ ധരിക്കുന്ന ഏറ്റവും പ്രധാനപെട്ട തിരു വസ്ത്രം.
കാപ്പ ധരിപ്പിക്കുമ്പോൾ മെത്രാന്‍ പ്രാർത്ഥിക്കുന്നു " നിന്റെ ജീവിത കാലം മുഴുവന്‍ നൈർമ്മല്യത്തോടു൦ വെണ്മയോടു൦ വിശുദ്ധിയോടു൦ കൂടെ തന്നെ പ്രീതിപ്പെടുത്തുവാൻ നമ്മുടെ കര്‍ത്താവായ ദൈവം നീതിയുടെ വസ്ത്രം എന്നേക്കും നിന്നെ ധരിപ്പിക്കട്ടെ".
കാപ്പയുടെ വലിപ്പകൂടുതൽ പുരോഹിത ശുശ്രൂഷയുടെ അപരിമേയത, മനുഷ്യശക്തിക്കതീതമായ ദൈവികശുശ്രൂഷ തുടങ്ങിയവ സൂചിപ്പിക്കുന്നു. വർണ്ണഭ൦ഗിയു൦ വെടിപ്പു൦ സ്വർഗ്ഗീയമഹത്ത്വത്തെയു൦ ദൈവികപരിശുദ്ധിയേയു൦ സൂചിപ്പിക്കുന്നു.
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments