കുരിശിന്റെ വഴി
- sleehamedia
- Jul 4, 2024
- 1 min read
യേശു ക്രിസ്തുവിന്റെ പീഡാ നുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാ നുവഭചരിത്രത്തെ അടിസ്ഥാന മാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ച കളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്.
പതിനാലു സ്ഥലങ്ങൾ:
1. യേശുവിനെ മരണത്തിനു വിധിക്കുന്നു
2. യേശു കുരിശു വഹിക്കുന്നു
3. യേശു കുരിശുമായി ഒന്നാം പ്രാവശ്യം നിലത്തു വീഴുന്നു
4. കുരിശും ചുമന്നുള്ള യാത്രയിൽ യേശു മാതാവുമായി കണ്ടുമുട്ടുന്നു
5. കുരിശു ചുമക്കാൻ യേശുവിനെ കെവുറീൻകാരൻ ശെമയോൻ സഹായിക്കുന്നു
6. ഭക്തയായ വേറോനിക്ക യേശുവിന്റെ മുഖം തുടയ്ക്കുന്നു
7. യേശു കുരിശുമായി രണ്ടാം പ്രാവശ്യം വീഴുന്നു
8. തന്നോടു സഹതപിക്കാനെത്തിയ യെരുശലേം നഗരിയിലെ സ്ത്രീകളെ യേശു ആശ്വസിപ്പിക്കുന്നു
9. യേശു കുരിശുമായി മൂന്നാം പ്രാവശ്യം വീഴുന്നു
10. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
11. യേശുവിനെ കുരിശിൽ തറയ്ക്കന്നു
12. യേശു കുരിശിൽ കിടന്നു മരിക്കുന്നു
13. യേശുവിന്റെ മൃതദേഹം മാതാവ് മടിയിൽ കിടത്തുന്നു
14. യേശുവിന്റെ ശരീരം സംസ്കരിക്കപ്പെടുന്നു.
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments