top of page

ക്രിസ്തുമസ് : ഡിസംബർ 25


ഇന്നു ലോകചരിത്രത്തില്‍ പവിത്രമായ ദിവസമാണ്. വചനം അവതാരമെടുത്ത്‌ മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം: ദൈവവും മനുഷ്യനും തമ്മിലുള്ള സംയോജനം, സൃഷ്ടിയും സൃഷ്ടാവും. പരിണാമസിദ്ധാന്ത പ്രകാരമുള്ള വികാസത്തിന്റെ മറ്റൊരു ഘട്ടമല്ല, മറിച്ച്, മനുഷ്യകുലത്തിന് പുതിയമാനങ്ങളും, സാദ്ധ്യതകളും തുറന്നു കൊടുക്കുന്ന സ്നേഹത്തില്‍ അധിഷ്ടിതമായ വ്യക്തിത്വത്തിന്റെ കുത്തിയൊഴുക്കാണ് (Joseph Ratzinger in God and the World: A Conversation with Peter Seewald, 2001, p. 197).


ക്രിസ്തുമസ് നമ്മോട്‌ പറയുന്നു: ഒറ്റക്ക് നമുക്കൊരിക്കലും അതിനു (ജന്മ പാപം) പരിഹാരം കാണത്തക്ക രീതിയില്‍ നമ്മുടെ ലോകത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്തുക സാധ്യമല്ല. ഒറ്റക്ക് നമുക്ക്‌ നമ്മുടെ ലോകത്തെ നല്ലതും ചീത്തയുമാക്കി മാറ്റുവാന്‍ കഴിയും, പക്ഷേ അതിനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അതിനാലാണ് ക്രിസ്തു വന്നിരിക്കുന്നത്. അമ്മയുടെ വയറ്റില്‍ ഭ്രൂണമായി തീര്‍ന്നത് മുതല്‍ നമ്മെ പൊതിഞ്ഞിരിക്കുന്ന ‘ആദി പാപമെന്ന’ ധാര്‍മ്മിക രോഗത്തില്‍ നിന്നും നമുക്ക്‌ തനിയെ രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിന്റെ ജനനം നമുക്ക്‌ പ്രതീക്ഷ നല്‍കുന്നു, ശരിയായ ക്രിസ്തീയ ശുഭാപ്തിവിശ്വാസം: എനിക്കിത് ചെയ്യുവാന്‍ സാദ്ധ്യമല്ല, പക്ഷേ അവന്‍ എന്റെ സഹായത്തിനുണ്ട്! ഇതാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ അടങ്ങിയിരിക്കുന്ന രഹസ്യം.


ക്രിസ്തുമസ് രാത്രിയും പകലും ധ്യാനാത്മകമായ അവലോകനത്തിനുള്ള അവസരങ്ങളാണ്. നമുക്കായി അവതാരമെടുത്ത സ്നേഹത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നതിനു വിവിധ മാനങ്ങള്‍ നമുക്ക്‌ കണക്കിലെടുക്കാം. ആദ്യമായി, ക്രിസ്തുമസ്സിന്റെ പ്രകാശത്തേയും, സന്തോഷത്തേയും കുറിച്ച് മനനം ചെയ്യാം, എന്നാല്‍ യേശുവിന്റേയും, പരിശുദ്ധ മാതാവിന്റേയും ദുഃഖങ്ങളും, സഹനങ്ങളും, അവര്‍ക്ക്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍: കൊടിയ തണുപ്പ്‌, തൃപ്തികരമല്ലാത്ത സ്ഥലം, അപകടങ്ങള്‍.. ഇവയെപ്പറ്റി മനസ്സില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.


ഇവയെപ്പറ്റി ചിന്തിക്കുമ്പോള്‍ പുല്‍ക്കൂടിനരികില്‍ നിന്ന് ജപമാല ചൊല്ലുന്നതും നന്നായിരിക്കും. ‘അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബെത്ലഹേമിലെ അനുഗ്രഹിക്കപ്പെട്ട ഗ്രോട്ടോ! ഈ മണിക്കൂറില്‍ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാത്തത്‌ ആരാണ്? ലോകൈക രാജാവിന്റെ ഐശ്വര്യപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ രാജധാനി ആഗ്രഹിക്കാത്തവര്‍ ആരാണ്? (P. Guéranger, L’Anno Liturgico, Alba 1959 [orig. franc. 1841], I, p122).


‘യേശു ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള ധ്യാനം’ എന്ന തന്റെ പുസ്തകത്തില്‍ വേദപാരംഗതനായ വിശുദ്ധ ബെനവന്തൂര മേല്‍പ്പറഞ്ഞ പശ്ചാത്തലത്തെപറ്റി പറഞ്ഞിരിക്കുന്നത് പോലെ “നിങ്ങള്‍ അവിടെ കുറച്ചു നേരം തങ്ങി, മുട്ടിന്‍മേല്‍ നിന്ന് ദൈവപുത്രനെ ആരാധിച്ചു, അവന്റെ അമ്മയെ വണങ്ങി, വിശുദ്ധ ഔസേപ്പിനെ വാഴ്ത്തി, അതിനാല്‍, പുല്‍ക്കൂട്ടില്‍ കിടക്കുന്ന പൈതലായ യേശുവിന്റെ പാദങ്ങളില്‍ ചുംബിക്കുക, കൂടാതെ യേശുവിനെ നമ്മുടെ ജീവിതത്തിലുടനീളം മുറുകെപഠിക്കുവാനുള്ള അനുവാദത്തിനായി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക.


ഉണ്ണിയേശുവിനെ നിങ്ങളുടെ കൈകളില്‍ എടുത്ത്‌ അവന്റെ മനോഹരമായ മുഖത്തേക്ക്‌ നോക്കുക. ആദരപൂര്‍വ്വം ആ മുഖത്ത്‌ ചുംബിക്കുകയും അവനോടൊപ്പം ആനന്ദിക്കുകയും ചെയ്യുക.’ നിനക്കിത് ചെയ്യുവാന്‍ സാധിക്കും, കാരണം അവന്‍ വന്നിരിക്കുന്നത് തന്നെ തന്നെ ഭക്ഷണമാക്കി നല്‍കികൊണ്ട് പാപികളെ മോക്ഷത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.’ (cit. in Guéranger, pp 136-137).


വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയുമായി പങ്കാളിത്തമുള്ള ഇടയന്മാരാല്‍ ഭരിക്കപ്പെടുകയും, ജീവദാതാവായ പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെടുകയും, ക്രിസ്തു ചിന്തിയ രക്തത്താല്‍ നേടപ്പെടുകയും ചെയ്ത, തിരുസഭയിലെ ദൈവജനമെന്ന മഹാരഹസ്യത്തെ കുറിച്ച് ക്രിസ്തുമസ്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യ സ്വഭാവവും, ശരീരവും, ആത്മാവും സ്വീകരിച്ചുകൊണ്ട് വചനം ഭൂമിയിലേക്കിറങ്ങിയ ഈ ദിവസം പരിശുദ്ധാത്മാവിനാല്‍ ജീവന്‍ നല്‍കപ്പെട്ട രക്ഷകന്റെ തിരുശരീരത്തെ കുറിച്ച് ആലോചിക്കാതിരിക്കുവാന്‍ നമുക്കെങ്ങനെ കഴിയും ?


ഇക്കാരണത്താല്‍ തന്നെ സമാന സാദൃശങ്ങളാല്‍ തിരുസഭയെ വചനത്തിന്റെ അവതാര രഹസ്യത്തോടു ഉപമിക്കുന്നു. ക്രിസ്തുവില്‍ നല്‍കപ്പെട്ട സ്വഭാവങ്ങള്‍ വേര്‍തിരിക്കാവാവാത്ത വിധം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുകയും, ദൈവീക വചനത്തെ മോക്ഷദായകമായ ജീവനുള്ള മാര്‍ഗ്ഗമായി കണ്ട് സേവിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ തിരുസഭ അതിന്റെ സാമൂഹ്യ-ഘടനയാല്‍ ക്രിസ്തുവിന്റെ ആത്മാവിനെ സേവിക്കുകയും തന്റെ ശരീരമായി കണ്ട് ക്രിസ്തു ഇതിനെ ചൈതന്യവല്‍ക്കരിക്കുകയും ചെയ്യുന്നു. (Vatican II, Lumen Gentium, n.8).

Recent Posts

See All
മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ്

ഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...

 
 
 
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page