ബ്രഹ്മചര്യജീവിതം
- sleehamedia
- Feb 2, 2024
- 1 min read
വിവാഹം ഒരു ദൈവവിളിയായിരിക്കുന്നതുപോലെ തന്നെ രക്ഷാകരമായ
മറ്റൊരു ദൈവികവിളിയാണ് ബ്രഹ്മചര്യജീവിതം. സ്വര്‍ഗരാജ്യത്തെപ്രതി ജീവിതം
സമര്‍പ്പിക്കാന്‍ തയ്യാറാകുന്ന ബ്രഹ്മചാരികള്‍ തങ്ങളുടെ മനസ്സും ശരീരവും പൂര്‍ണ
മായി ദൈവത്തിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പരിപക്വമായ
തിരുമാനത്തിലൂടെ സ്വന്തം ലൈംഗികശക്തിയെ സ്നേഹത്തിന്‍റെയും സേവനത്തി
ന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രഹ്മചാരികള്‍ അര്‍പ്പിക്കുന്നു. ദൈവരാ
ജ്യത്തെപ്രതി ബ്രഹ്മചര്യം അനുഷ്ഠിച്ചു ജീവിക്കുകയെന്നത് ഒരു ദൈവികദാനമാണ്.
സവിശേഷമായ ഈ വിളി ലഭിച്ചവര്‍ക്കല്ലാതെ ഇത് സ്വീകരിക്കുവാന്‍ സാധ്യമല്ല
(മത്താ. 19:11). അവിഭക്തമായ ഹൃദയത്തോടുകൂടെ കര്‍ത്താവിന്
ശുശ്രൂഷചെയ്യുവാനായി ജീവിതം സമര്‍പ്പിച്ചവരുമാണ് ബ്രഹ്മചാരികള്‍ (1 കൊറി.
7:34-35). ലോകത്തിന്‍റേതാകാതെ ലോകത്തില്‍ ജീവിക്കാനുള്ള വെല്ലുവിളിയാണ്
ബ്രഹ്മചാരികള്‍ക്കുള്ളത്.
വൈദികരും സന്യസ്തരും മറ്റു സമര്‍പ്പിതരും ഈ വെല്ലുവിളി
ഏറ്റെടുത്തവരാണ്. വിഭജിതമാകാത്ത ഹൃദയത്തോടെ ദൈവത്തിനായി , സ്വയം നല്‍കു
ന്നതിലൂടെ പ്രത്യേകമായവിധം ഇവര്‍ ദൈവത്തിന്‍റെ സ്വന്തമായിത്തീരുന്നു.
അവരിലൂടെ ദൈവം തന്‍റെ ജനത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും
അനുഗ്രഹിക്കുകയും ചെയ്യുന്നു. ലൈംഗികതയുടെ ഒരു ഉദാത്തഭാവമായിട്ടാണ്
ബ്രഹ്മചര്യജീവിതത്തെ സഭ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.
ബ്രഹ്മചാരിയായ ഈശോയെ ഏറ്റവും അടുത്ത് അനുകരിക്കുന്നതിനുള്ള മാര്‍ഗം
കൂടിയാണ് ബ്രഹ്മചര്യജീവിതം.
ലൈംഗികത ദൈവദാനമാണ്. സ്നേഹിക്കാനും ജീവന്‍ പകരാനും നമ്മെ
സഹായിക്കുന്ന സര്‍ഗശക്തിയാണത്. ഈ ദാനത്തിന്‍റെ മഹനീയത മനസ്സിലാക്കി
അവരവരുടെ ജീവിതാവസ്ഥയ്ക്കനുസൃതമായ വിധത്തില്‍ ലൈംഗിക വിശുദ്ധി
പാലിക്കാന്‍ കടപ്പെട്ടവരാണ് നാം. വിവാഹ ജീവിതത്തിന്‍റെ മഹനീയത
സംരക്ഷിക്കാനും ബ്രഹ്മചര്യ ജീവിതത്തിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും
ലൈംഗികത ദൈവദാനമാണെന്ന തിരിച്ചറിവ് നമ്മെ സഹായിക്കും. ദൈവത്തിന്‍റെ
സ്നേഹത്തിലും സൃഷ്ടികര്‍മ്മത്തിലും നമ്മെ പങ്കുകാരാക്കുന്ന ഈ
മഹാദാനത്തെക്കുറിച്ച് നമുക്ക് നന്ദിയുള്ളവരാകാം. ലൈംഗികവിശുദ്ധി പാലിച്ചു
ജീവിച്ചുകൊണ്ട് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
コメント