ആരാധനാവത്സരം
- Dony Thomas
- Jan 13, 2023
- 1 min read
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ആരാധനാവത്സരത്തെ കർത്താവിന് സ്വീകാര്യമായ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത് (CCC 1168).

ആരാധനാവത്സരം ഒരു മുന്ന്നാസ്വാദനമാണ്, ദൈവരാജ്യം നമ്മുടെ സമയത്തിലേക്ക് പ്രവേശിക്കുന്നതാണ്. ആണ്ടു വട്ടത്തിലെ വലിയ ആഴ്ചയും എല്ലാ ആഴ്ചകളിലെയും ഞായറാഴ്ചകളും ദൈവം പ്രത്യേകമായി നമ്മുടെ വിശുദ്ധീകരണത്തിനായി നൽകുന്നു. ആരാധനാവത്സരത്തിലെ ഓരോ കാലത്തിന്റെയും ചൈതന്യം ഉൾക്കൊണ്ട്, ഓരോ ദിവസത്തെയും വചന ഭാഗങ്ങൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തി, ഉപവാസവും തിരുനാളുകളും ആചരിച്ചു മിശിഹാ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന മാർഗ്ഗരേഖയാണ് ആരാധന വത്സരം എന്ന് പറയാം. ഡാനിഷ് തത്വജ്ഞാനിയായ സോറൻ കീർക്കെഗോർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു : " ഒന്നുകിൽ നമ്മൾ ഈശോയുടെ സമകാലികരാണ്. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട നമുക്ക് ഒന്നും ചെയ്യാനില്ല". തിരുസഭ നമുക്ക് നൽകുന്ന ആരാധന വത്സരം എന്ന ക്രമീകരണത്തെ അനുഗമിക്കുമ്പോൾ നമ്മൾ ഈശോയുടെ സമകാലികരാകുന്നു. മനുഷ്യാവതാരം ചെയ്ത ഈശോ എളിമയോടെ നമ്മുടെ സമയത്തിലേക്കും വന്ന് നമ്മെ വിശുദ്ധീകരിക്കുന്നു. നമ്മുടെ കൂടെ ആയിരിക്കുന്നു. ജന്മദിനവും വിവാഹ വാർഷികവും ഒക്കെ ഓരോ വർഷവും ആഘോഷിക്കുന്നതുപോലെ ആരാധനാക്രമം ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ വാർഷികമായി ആഘോഷിക്കുന്നു. ഈശോയുടെ പെസഹാ രഹസ്യത്തിന്റെ വിവിധ വശങ്ങളെ ആരാധനാവത്സരം വെളിവാക്കുന്നു (CCC 1171). നമ്മുടെ കർത്താവായ ഈശോയുടെ മനുഷ്യാവതാരം മുതൽ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനം വരെയുള്ള രഹസ്യങ്ങൾ ആരാധനാവത്സരത്തിലൂടെ അനുസ്മരിപ്പിക്കപ്പെടുന്നു. ഇത് കേവലം ഭൂതകാലത്തിലെ സംഭവങ്ങളുടെ അനുസ്മരണം അല്ല മറിച്ച് സജീവനായ ദൈവവുമായുള്ള കണ്ടുമുട്ടലുകളാണ്. ആരാധനാ വത്സരത്തിലെ നിശ്ചിത ദിവസങ്ങളിൽ വിശുദ്ധന്മാരുടെ ഒന്നാമതായി പരിശുദ്ധ ദൈവമാതാവിന്റെയും പിന്നീട് രക്തസാക്ഷികളുടെയും മറ്റു വിശുദ്ധരുടെയും അനുസ്മരണങ്ങൾ നിലനിർത്തിക്കൊണ്ട് ഭൂമിയിലെ സഭ, താൻ സ്വർഗ്ഗത്തിലെ ആരാധനയുമായി ഐക്യപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നു.മിശിഹാ തന്റെ മഹതികൃതാംഗങ്ങളിൽ തന്റെ രക്ഷാകർമ്മം പൂർത്തിയാക്കിയതിന് അവൾ അവിടുത്തെ മഹത്വപ്പെടുത്തുന്നു. പിതാവിങ്കലേക്കുള്ള അവളുടെ വഴിയിൽ അവരുടെ മാതൃക അവളെ ധൈര്യപ്പെടുത്തുന്നു (CCC 1195).
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comentários