സ്ലീവ കണ്ടെത്തിയ തിരുനാൾ,സെപ്റ്റംബര്‍ 13
- sleehamedia
- Sep 12, 2023
- 1 min read
ഈശോയെ തറച്ച സ്ലീവ കണ്ടെത്തിയതിനോട് അനുബന്ധിച്ച് ആരംഭിച്ചതാണ് ഈ തിരുനാൾ. കോൺസ്റ്റന്‍റയിൻ ചക്രവർത്തിയുടെ അമ്മ ഹെലേന രാജ്ഞി എ.ഡി. 320 സെപ്തംബർ 13 ന് വിശുദ്ധ സ്ലീവ കണ്ടെത്തി എന്ന പാരമ്പര്യത്തിൽ നിന്നാണ് പൗരസ്ത്യ സുറിയാനി സഭ സെപ്റ്റംബര്‍ 13 നു”സ്ലീവ കണ്ടെത്തിയ തിരുനാൾ” എന്ന പേരിൽ ആചരിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന അകത്തോലിക്കാ അസീറിയൻ സഭ ഇന്നും ഈ തീയതിയും പേരും തുടരുന്നു.

ഉദയംപേരൂർ സമ്മേളന തീരുമാന പ്രകാരം മാർത്തോമ്മാ നസ്രാണി സഭയിൽ ഈ തിരുനാൾ ഗ്രീക്ക് – ലത്തീൻ സഭകളിലെ പോലെ സെപ്റ്റംബർ 14 സ്ലീവായുടെ പുകഴ്ച എന്ന പേരിൽ ആഘോഷിക്കാന്‍ ആര൦ഭിച്ചു.
“ശരണം ഞങ്ങൾ തേടീടൂന്നു തിരുനാമത്തിൽ
സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം.
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ
കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം.
ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ..”
(സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )
Recent Posts
See Allനോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ...
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത...
Comments